ആറുമാസക്കാലമായി സെക്രട്ടറിയില്ലാതെ അജാനൂർ പഞ്ചായത്ത്

ആറുമാസക്കാലമായി സെക്രട്ടറിയില്ലാതെ അജാനൂർ പഞ്ചായത്ത്


കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൽ സെക്രട്ടറിയില്ല. ആറുമാസമായി ഇവിടെ സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. അസി. സെക്രട്ടറിക്ക് ചുമതലയുണ്ടെങ്കിലും ജോലിഭാരം കൂടുതലായതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.


സ്ഥാനക്കയറ്റം ലഭിച്ചാണ് സെക്രട്ടറി ഇവിടെയെത്തിയത്. തിരുവിതാംകൂർ സ്വദേശിയായ അദ്ദേഹം ചുമതയേറ്റ ഉടൻ സ്ഥലംമാറ്റം വാങ്ങി തിരികെ പോയി.


അസി. സെക്രട്ടറിയാണെങ്കിൽ രണ്ട് ചുമതലകൾ ഒരേസമയം നിറവേറ്റാൻ പ്രയാസപ്പെടുകയാണ്. വിവിധ ആവശ്യങ്ങൾക്കായെത്തുന്ന ജനങ്ങൾ ഇപ്പോൾ ദുരിതത്തിലാണ്. സെക്രട്ടറിയില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തി മടങ്ങുന്നവർ കാര്യങ്ങളൊന്നും നടക്കാത്തതിനാൽ വാർഡ് മെംബർമാരോടാണ് പരാതി പറയുന്നത്. വാർഡംഗങ്ങൾ ഭരണസമിതി ഭാരവാഹികളോട് ഇക്കാര്യം നിരന്തരം സൂചിപ്പിക്കുന്നുണ്ടെങ്കിലും സെക്രട്ടറി ഉടൻ വരുമെന്നാണ് പറയുന്നത്. സെക്രട്ടറിമാർ ചുമതല ഏറ്റെടുത്ത് ദിവസങ്ങൾക്കകം സ്ഥലംമാറിപ്പോയ അനുഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്

Post a Comment

0 Comments