കാഞ്ഞങ്ങാട്: ജെ ഇ അഡ്വാൻസ്ഡ് (JEE Advanced) ഇന്ത്യയിലെ ഓഫ് ടെക്നോളജി (IITs) പ്രവേശനം നേടിയ ഇദ്രീസ് മുസന്ന ഉർവ്വത്തിനെ അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ആദരിച്ചു. ജമാഅത്ത് പ്രസിഡൻ്റ് വി.കെ അബ്ദുല്ല ഹാജി ആദരവ് സമർപ്പിച്ചു.
ചടങ്ങിൽ ജമാഅത്ത് ഖത്തീബ് ടി.ടി അബ്ദുൽ ഖാദർ അസ്ഹരി,പാലാട്ട് ഹുസൈൻ ഹാജി, സി.എച്ച് സുലൈമാൻ ഹാജി, എം എം മുഹമ്മദ് കുഞ്ഞി ഹാജി,ബി മുഹമ്മദ് ഹാജി, പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, അഹമ്മദ് അഷ്റഫ് ഹന്ന,ഖാലിദ് അറബിക്കാടത്ത്, റിയാസ് സി എച്ച്,പി എം ഫാറൂഖ് ഹാജി, ജവാദ് കപ്പണക്കാൽ, മസൂദ് ബെസ്റ്റോ തുടങ്ങിയവർ പങ്കെടുത്തു. അതിഞ്ഞാലിലുള്ള ന്യൂലൈഫ് ഹോസ്പിറ്റൽ എം.ഡി ഡോക്ടർ അബൂബക്കർ ഡോക്ടർ സബീന അബൂബക്കറിൻ്റെയും മകനാണ് ഇദ്രീസ്.
0 Comments