പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സന സത്താറിന് സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കുവൈറ്റ് കമ്മിറ്റിയുടെ ആദരം

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സന സത്താറിന് സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കുവൈറ്റ് കമ്മിറ്റിയുടെ ആദരം



കാഞ്ഞങ്ങാട്: ചിത്താരി 2024  25 വർഷത്തെ പ്ലസ് ടു പരിക്ഷയിൽ  1200 ൽ 1196 മാർക്ക്  വാങ്ങി മികച്ച നേട്ടം കൈവരിച്ച് നാടിൻ്റെ അഭിമാനമായി മാറിയ സൗത്ത് ചിത്താരിയിലെ   സന സത്താറിനെ  സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കുവൈറ്റ് കമ്മിറ്റി ആദരിച്ചു. സൗത്ത് ചിത്തരിയിലെ സത്താർ കൊളവയലിൻ്റെയും സറിനയുടെയും മകളാണ് സന.  ചിത്താരിയിലെ വീട്ടിൽ വെച്ച് സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് ബഷീർ മാട്ടുമ്മൽ മൊമെൻ്റൊ കൈമാറി. ചടങ്ങിൽ കരീം ചിത്താരി, ഷരീഫ് മിന്ന, മുഹമ്മദ് കുഞി, ഷാഫി ചിത്താരി, സത്താർ കൊളവയൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments