ഒട്ടും പേടിക്കേണ്ട; മീൻ കഴിക്കാം, കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം

ഒട്ടും പേടിക്കേണ്ട; മീൻ കഴിക്കാം, കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം




കൊച്ചി: കൊച്ചി കടലിൽ അപകടത്തിൽപെട്ട എം.എസ്.സി എൽസ-3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം. മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ ആശങ്ക വേണ്ടെന്നും കേ​ര​ള മ​ത്സ്യ, സ​മു​ദ്ര​പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല (കുഫോസ്) നടത്തിയ പ്രാഥമിക പഠനറിപ്പോർട്ട് പറയുന്നു.  അ​പ​ക​ടം ക​ട​ലി​ലെ വെ​ള്ള​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​യും മ​ത്സ്യ​സ​മ്പ​ത്തി​നെ​യും അ​തി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ​യെ​യും ഏ​തെ​ല്ലാം ത​ര​ത്തി​ൽ ബാ​ധി​ച്ചെ​ന്ന​റി​യാ​നു​ള്ളതായിരുന്നു പ​ഠ​നം. പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. സം​സ്ഥാ​ന ഫി​ഷ​റീ​സ്​ വ​കു​പ്പി​ന്‍റെ നി​ർ​ദേ​​ശ​പ്ര​കാ​രം കു​ഫോ​സി​ലെ സെ​ന്‍റ​ർ ഫോ​ർ അ​ക്വാ​ട്ടി​ക്​​ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ ക​ൺ​സ​ർ​വേ​ഷ​നാ​ണ്​ (സി.​എ.​ആ​ർ.​എം.​സി) പ​ഠ​നം ന​ട​ത്തിയ​ത്. സം​ഭ​വ​ത്തി​ന്‍റെ റ​ഫ​റ​ൽ സ്​​​റ്റേ​ഷ​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന കൊ​ച്ചി, ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട ക​പ്പ​ലി​ന്‍റെ പ​രി​സ​രം, ആ​ല​പ്പു​ഴ തോ​ട്ട​പ്പി​ള്ളി, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ്ര​ധാ​ന​മാ​യും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചത്.

ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ലെന്നും മീനുകളും മീൻമുട്ടയും നിലവിൽ സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ പൊതുജനങ്ങളിൽ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.

Post a Comment

0 Comments