ലോക യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര പുരാവസ്ഥു വകുപ്പ് ബേക്കൽ കോട്ടയിൽ നാളെ യോഗ സംഘടിപ്പിക്കും; ബേക്കൽ കോട്ടയിൽ പ്രവേശനം സൗജന്യം

ലോക യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര പുരാവസ്ഥു വകുപ്പ് ബേക്കൽ കോട്ടയിൽ നാളെ യോഗ സംഘടിപ്പിക്കും; ബേക്കൽ കോട്ടയിൽ പ്രവേശനം സൗജന്യം





ബേക്കൽ: ലോക യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര പുരാവസ്ഥു വകുപ്പ് തൃശൂർ സർക്കിൾ നാളെ ശനിയാഴ്ച (21-06-2025) രാവിലെ 6 മണിക്ക് ബേക്കൽ കോട്ടയിൽ സംഘടിപ്പിക്കുന്ന യോഗ പരിപാടി കേന്ദ്ര പുരാവസ്ഥു വകുപ്പ് സുപരിണ്ടൻ്റിംഗ് ആർക്കിയോളജിസ്റ് വിജയകുമാർ എസ് നായറിൻ്റെ അദ്ധ്യക്ഷതയിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉൽഘാടനം ചെയ്യും.പത്മശ്രീ സത്യനാരായണ ബെലേരി വിശിഷ്ടാതിഥിയായിരിക്കും.പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം.കുമാരൻ,ബി.ആർ.ഡി.സി.എം.ഡി ഷിജിൻ പറമ്പത്ത്, പഞ്ചായത്തംഗം അബ്ദുല്ല സിംഗപ്പൂർ, ഡപ്യൂട്ടി സുപരിണ്ടൻ്റിംഗ് ആർക്കിയോളജിസ്റ്റ് കുമാരൻ C തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.


ദിനാചരണത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പുരാവസ്ഥു വകുപ്പ് തൃശൂർ സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.


യോഗയിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥിളടക്കമുള്ളവർ രാവിലെ 6 മണിക്ക് തന്നെ ബേക്കൽ കോട്ടയിലെത്തണമെന്ന് അധികൃതർ അറിയിച്ചു.ഇതിൻ്റെ ഭാഗമായി നാളെ ബേക്കൽ കോട്ടയിൽ പ്രവേശനം സൗജന്യമാണ്.

Post a Comment

0 Comments