എറണാകുളം:കാസറഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് വാർഡ് വിഭാജനത്തിലെ അശാസ്ത്രീയതയും ക്രമക്കെടുകളും തിരുത്തി മാർഗ നിർദ്ദേശങ്ങൾക്ക് വിധേയമായി ക്രമവൽക്കരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെയും തീരുമാനപ്രകാരം കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് ജനറൽ കൺവീനർ ബഷീർ വെള്ളിക്കോത്ത്,അജാനൂർ പഞ്ചായത്ത് കൺവീനർ കുഞ്ഞിരാമൻ എക്കാൽ എന്നിവരാണ് അഡ്വ: സജൽ ഇബ്രാഹിം, മുഹമ്മദ് ഹിഷാം ടി, ഫാത്തിമ റിൻഷ ടി പി എന്നിവർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി,ജോയിന്റ് ഡയരക്ടർ,സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ,ഡീലിമിറ്റേഷൻ കമ്മീഷൻ,ഡിസ്ട്രിക്ട് ഇലക്ഷൻ ഓഫിസർ,അജാനൂർ പഞ്ചായത്ത് സെക്രെട്ടറി എന്നിവർക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ഈ കേസിലെ വിധിക്ക് വിധേയമായിരിക്കും അജാനൂർ പഞ്ചായത്ത് വാർഡ് വിഭജനം എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
കേരളം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മീഷനോട് വാർഡ് വിഭജനമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാനും സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവിട്ടു.സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ദീപുലാൽ മോഹൻ ഹാജരായി.
0 Comments