ചിത്താരി കൊട്ടിലങ്ങാട് സ്വദേശി നീലേശ്വരത്ത് വാഹനാപകടത്തിൽ മരിച്ചു
Tuesday, September 09, 2025
കാഞ്ഞങ്ങാട്: കൊട്ടിലങ്ങാട് ജമാഅത്ത് പ്രസിഡന്റ് ഹംസ (52) വയസ്സ് നീലേശ്വരത്ത് നടന്ന വാഹനാപകടത്തിൽ മരിച്ചു. സ്‌കൂട്ടറിൽ പയ്യന്നൂരിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്ന ഹംസയെ ലോറി ഇടിക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. നാട്ടിൽ നടക്കുന്ന നബിദിന പരിപാടിയിൽ പങ്കെടുക്കാൻ വരികയായിരുന്നു ഹംസ.
കബറടക്കം നാളെ കൊട്ടിലങ്ങാട് ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ: സമീറ. മക്കൾ: അബ്ദുള്ള. കെ, അഫ്രീദ് കെ
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി കെ, അബ്ദുൾ ഖാദർ കെ, ഹമീദ് കെ , സുഹറ കെ, സൈനബ, അഷറഫ് കെ, നാസർ കെ, നസീമ കെ
0 Comments