കാഞ്ഞങ്ങാട് : പടന്നക്കാട് സുന്നി പ്രാസ്ഥാനിക കുടുംബം നിർമ്മിക്കുന്ന സി എം വലിയ്യുല്ലാഹി മെമ്മോറിയൽ എജുക്കേഷൻ സെന്റർ കുറ്റിയടിക്കൽ കർമ്മം സമസ്ത കേന്ദ്ര മുശാവറ വൈ.പ്രസിഡണ്ട് കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ നിർവഹിച്ചു.
സെന്റർ ചെയർമാൻ മുഹമ്മദ് അശ്കർ അലി അദ്ധ്യക്ഷത വഹിച്ചു. വിസി അബ്ദുല്ല സഅദി, കെ പി സി സി അംഗം എം ഹസൈനാർ, അബ്ദുൽ ഖാദിർ സഖാഫി ആറങ്ങാടി, അബ്ദുൽ ഹമീദ് മൗലവി കൊളവയൽ, അബ്ദുസ്സത്താർ പഴയകടപ്പുറം, മടിക്കൈ അബ്ദുല്ല ഹാജി, ബശീർ മങ്കയം, ഹസൈനാർ മദനി ക്ലായിക്കോട്, ശിഹാബുദ്ദീൻ അഹ്സനി, നൗഷാദ് ചുള്ളിക്കര, അബ്ദുറഹ്മാൻ ഇർഫാനി പ്രസംഗിച്ചു. സുലൈമാൻ ഇർഫാനി സ്വാഗതവും സുബൈർ പടന്നക്കാട് നന്ദിയും പറഞ്ഞു.

0 Comments