സീക്ക് കാഞ്ഞങ്ങാടിന്റെ 'കൊമ്പിറ്റൻസി ബൂത്ത്' കാമ്പയിൻ ഉദ്ഘാടനം ചെയ്തു

സീക്ക് കാഞ്ഞങ്ങാടിന്റെ 'കൊമ്പിറ്റൻസി ബൂത്ത്' കാമ്പയിൻ ഉദ്ഘാടനം ചെയ്തു



കാഞ്ഞങ്ങാട് മേഖലയിൽ സീക്ക് (Strategic Educational Empowerment Kanhangad - SEEK) നടത്തുന്ന 'കൊമ്പിറ്റൻസി  ബൂത്ത്' കാമ്പയിനിന്റെ ഉദ്‌ഘാടനം സൗത്ത് ചിത്താരിയിൽ വെച്ചു നടന്നു .ജമാഅത്ത് പ്രസിഡന്റ് ഹബീബ് കൂളിക്കാട് ഉദ്‌ഘാടനം നിർവഹിച്ചു . സീക്ക്പ്രസിഡന്റ് സി ബി  അഹ്മദ് അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി കരീം കളളാർ സ്വാഗത പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സി കെ ഇർഷാദ് , ജമാത്ത് ജനറൽ സെക്രട്ടറി കെ യു  ദാവൂദ് ഹാജി  , ട്രഷർ ശറഫുദ്ധീൻ ബെസ്റ്റ്‌ ഇന്ത്യാ എന്നിവർ ആശംസകൾ  അർപ്പിച്ചു. 



തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിലായി കമ്പയിൻ തുടരും.   BOD അംഗങ്ങളായ  അഹ്മദ് ബെസ്റ്റോ , കെ കെ അബ്ദുല്ല ഹാജി , പി എം അസൈനാർ , കുഞ്ഞബ്ദുള്ള സൗദി , ഷംസു മാട്ടുമ്മൽ , ജംഷീദ് ചിത്താരി , അഷ്‌റഫ് കൊത്തിക്കാൽ , അഹമ്മദ് കിർമാണി , ഷാഹിദ് ചിത്താരി,അഷ്‌റഫ് ടി വി . മുഹമ്മദ് കുഞ്ഞി കുലത്തിങ്കൽ എന്നിവർ സംസാരിച്ചു . 


Post a Comment

0 Comments