കാഞ്ഞങ്ങാട്:MBBS കഴിഞ്ഞ ശേഷം ഉപരി പഠനത്തിനായി നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോട് കൂടി ഉപരി പഠത്തിനുളള യോഗ്യത നേടി നാടിന്ന് അഭിമാനമായ ഡോ മുഹമ്മദ് ഷാഹിദിനെ ഫ്രണ്ട്സ് തെക്കെപ്പുറം അനുമോദിച്ചു. കാസർഗോഡ് ജില്ലാ ക്രൈബ്രാഞ്ച് ഡി വൈ എസ് പി ടി ഉത്തംദാസ് സ്നേഹോപഹാരം നൽകി. മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി. കുഞ്ഞാമദ് ഹാജി പാലക്കി, ഖാലിദ് സി പാലക്കി, രമേശ്, ബദറൂദ്ദീൻ കെ കെ തുടങ്ങിയവർ സംബന്ധിച്ചു. ഡോ. മുഹമ്മദ് ഷാഹിദ് സംസാരിച്ചു.
0 Comments