നവീകരിച്ച കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്സ് സ്റ്റാൻഡ് കോൺക്രീറ്റ് യാർഡ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത നിർവഹിച്ചു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 63 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കോൺക്രീറ്റ് യാഡ് യാഥാർത്ഥ്യമാകുന്നതോടെ ഏറെനാളുകളായി ജനങ്ങളെ വലച്ചിരുന്ന കാഞ്ഞങ്ങാട് ടൗണിലെ ഗതാഗതക്കുരുക്കിന് വിരാമമാകും.
യാർഡിന്റെ വശങ്ങളിലൂടെ ഡ്രെയിനേജുകളും നിർമ്മിച്ചിട്ടുണ്ട്.ഇതിനു മുകളിലൂടെ ഫൂട് പാത് നിർമ്മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് നഗരസഭ. .ബസ് സ്റ്റാന്റിനകത്ത് മിനി മാസ് ലൈറ്റിനുള്ള തുക നീക്കി വെച്ച് ടെണ്ടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ചടങ്ങിൽ യാർഡിന്റെ പണികൾ പൂർത്തീകരിച്ച കോൺട്രക്‌ടർ അബ്ദുള്ള കുഞ്ഞിയെ ആദരിച്ചു.
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല അധ്യക്ഷനായി.നഗരസഭാ എൻജിനീയർ പി. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ലത, കെ.അനീശൻ,കെ.വി
സരസ്വതി, കെ.പ്രഭാവതി,വാർഡ് കൗൺസിർ എം. ശോഭന,നഗരസഭാ സെക്രട്ടറി പി. ഷിബു എന്നിവർ പങ്കെടുത്തു.
0 Comments