അമ്മയുടെ കണ്‍മുന്നില്‍ അഞ്ചുവയസ്സുകാരനെ തലവെട്ടിക്കൊന്നു; അക്രമിയെ ജനക്കൂട്ടം തല്ലിക്കൊന്നു

അമ്മയുടെ കണ്‍മുന്നില്‍ അഞ്ചുവയസ്സുകാരനെ തലവെട്ടിക്കൊന്നു; അക്രമിയെ ജനക്കൂട്ടം തല്ലിക്കൊന്നു



അഞ്ചുവയസ്സുകാരനെ അമ്മയുടെ കണ്‍മുന്നില്‍ വച്ച് യുവാവ് തല വെട്ടിക്കൊന്നു. അക്രമിയെ ജനക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. മനോനില തെറ്റിയ മഹേഷ്(25)ആണ് ബൈക്കിലെത്തി അഞ്ചുവയസ്സുകാരനായ വികാസിനെ കൊലപ്പെടുത്തിയത്. മഹേഷിനെ കുടുംബത്തിന് യാതൊരു പരിചയവുമില്ലെന്ന് പോലീസ് പറഞ്ഞു.

ബൈക്കിലെത്തിയ യുവാവ് നേരേ വീട്ടിലേക്ക് കയറുകയും നിലത്തുകിടന്ന കത്തിയെടുത്ത് കുട്ടിയെ വെട്ടുകയുമായിരുന്നു. ഇതിനു ശേഷം കുട്ടിയുടെ ശരീരത്തില്‍ ഇയാള്‍ വീണ്ടും വെട്ടി. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച അമ്മയ്ക്കും വെട്ടേറ്റു. നിലവിളി കേട്ട് ഓടിയെത്തിയവര്‍ മഹേഷിനെ ആക്രമിക്കുകയായിരുന്നു. പോലീസ് എത്തി അക്രമിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നുവെന്ന് ധര്‍ പോലീസ് സൂപ്രണ്ട് മായങ്ക് അശ്വതി പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ മഹേഷിന്റെ മനോനില തെറ്റിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് നാല് ദിവസം മുമ്പ് മഹേഷിനെ വീട്ടില്‍ നിന്ന് കാണാതായിരുന്നുവെന്നും തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്നും കുടുംബം പറഞ്ഞു. കുട്ടിയെ കൊല്ലുന്നതിന് തൊട്ടുമുമ്പ് മഹേഷ് സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ എടുത്തുകൊണ്ടുപോവാനും ശ്രമിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments