ചാലിങ്കാൽ രാവണീശ്വരം ചിത്താരി റോഡ് മെക്കാർഡം ടാറിംഗ് 4.3 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു, കാസർഗോഡ് വികസന പക്കേജിൽ 3.3 കോടി രൂപയും ജില്ലാ പഞ്ചായത്ത് 1 കോടി രൂപയും വകയിരുത്തി

ചാലിങ്കാൽ രാവണീശ്വരം ചിത്താരി റോഡ് മെക്കാർഡം ടാറിംഗ് 4.3 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു, കാസർഗോഡ് വികസന പക്കേജിൽ 3.3 കോടി രൂപയും ജില്ലാ പഞ്ചായത്ത് 1 കോടി രൂപയും വകയിരുത്തി




അജാനൂർ: ചാലിങ്കാൽ രാവണീശ്വരം ചിത്താരി റോഡ് മെക്കാർഡം ടാറിംഗ് നടത്താൻ 4.3 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. 3.3 കോടി രൂപ  കാസർഗോഡ് വികസന പക്കേജിൽ അനുവദിച്ചു. 1 കോടി രൂപ നേരത്തെ തന്നെ ജില്ലാ പഞ്ചായത്തും വകയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കാസർഗോഡ് വികസന പാക്കേജ് യോഗത്തിലാണ് 4.3 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയത്. വിശദമായ പദ്ധതി റിപ്പോർട്ട് ജില്ലാ പഞ്ചായത്ത്  കാസർഗോഡ് വികസന പാക്കേജിന് കഴിഞ്ഞ മാസം സമർപ്പിച്ചിരുന്നു. ജില്ലാപഞ്ചായത്ത് ആസ്തിയിലുള്ള  ചാലിങ്കാൽ രാവണീശ്വരം ചിത്താരി റോഡ് ആദ്യ റീച്ച് രണ്ട് കിലോമീറ്റർ 3 കോടി രൂപ ചെലവഴിച്ച് മെക്കാർഡം ടാറിംഗ് നടത്തിയിരുന്നു. ബാക്കിവരുന്ന 2.5 കിലോമീറ്റർ റോഡ് മൊക്കാർഡം ടാറിംഗ് നടത്തുന്നതിനാണ് 4.3 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയത്. 2.535 കിലോ മീറ്റർ മെക്കാർഡം ടാറിംഗ് , രണ്ട് കൾവെർട്ട് , സൈഡ് പ്രൊട്ടക്ഷൻ വാൾ, ഡ്രൈനേജ് എന്നിവ ഉൾപ്പെടുത്തിയാണ്  പദ്ധതി തയ്യാറാക്കിയത്. നാറ്റ്പാക്കിൻ്റെ (National Transportation Planning and Research Centre (NATPAC),) ഡിസൈൻ പ്രകാരമാണ് പ്രവർത്തി നടത്തുക . ടെൻഡർ നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Post a Comment

0 Comments