കാഞ്ഞങ്ങാട് :പ്രേതബാധ അകറ്റൽ ചികിൽസക്കെത്തി വീട്ടിലെ 18 കാരിയെയും കൊണ്ട് സ്ഥലം വിട്ട ഉസ്താദിനെയും പെൺകുട്ടിയെയും ഇന്ന് പൊലീസ് വീരാജ്പേട്ടയിൽ കണ്ടെത്തി. തമിഴ്നാട്ടിലും കർണാടകയിലടക്കം പെൺകുട്ടിക്കൊപ്പം ഒരാഴ്ച കാറിൽ കറങ്ങിയ ഉസ്‌താദിനെയും പെൺകുട്ടയെയും ഹോസ്‌ദുർഗ് പൊലീസ് പിന്തുടർന്നത് ഒരാഴ്ചയായിരുന്നു. മകളെ കാൺമാനില്ലെന്ന മാതാവിന്റെ പരാതിയിൽ ഹോസ്‌ദുർഗ് പൊലീസും ഉസ്താദിനെ കാൺമാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ വിദ്യാനഗർ പൊലീസും കേസെടുത്തിരുന്നു. സ്വന്തം കാർ സഹിതം കാണാതായിയെന്ന പരാതിയിലായിരുന്നു കേസ്. കാസർകോട് കൊല്ലം കാനയിലെ അബ്‌ദുൾ റഷീദിനെ(41)യും കാഞ്ഞങ്ങാട്ടെ പെൺ കുട്ടിയെയുമാണ് ഇന്ന് കണ്ടെത്തിയത്. വീരാജ്പേട്ട പെട്രോൾ പമ്പിന് സമീപം കാർ നിർത്തിയിട്ട നിലയിൽ കണ്ട് വീരാജ്പേട്ട പൊലീസാണ് ഇരുവരെയും കണ്ടെത്തിയത്. രാത്രിയോടെ ഇരുവരെയും പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചു. ഈ മാസം 22നാണ് ഇയാൾ പെൺകുട്ടിയുമായി കടന്ന് കളഞ്ഞത്.

0 Comments