കാഞ്ഞങ്ങാട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകിട്ട് മൂന്നുമണിവരെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് പൊലീസ്. പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ നീലേശ്വരം, കാഞ്ഞങ്ങാട്, പാണത്തൂര്‍, മാവുങ്കാല്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍, ഔദ്യോഗിക വാഹനങ്ങള്‍ ഉള്‍പ്പെടെ ചെമ്മട്ടംവയല്‍ വഴി നെല്ലിക്കാട്ട് വഴി ദുര്‍ഗ ഹൈസ്‌കൂളിന്റെ കിഴക്ക് വശം റോഡിലൂടെ ഗ്രൗണ്ടില്‍ പ്രവേശിക്കണം. കാസര്‍കോട്, ബേക്കല്‍-കാഞ്ഞങ്ങാട് സംസ്ഥാനപാത വഴി വരുന്ന വാഹനങ്ങള്‍ കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ നിന്നും കുന്നുമ്മല്‍ മേലാങ്കോട് വഴി ദുര്‍ഗാ ഹൈസ്‌കൂള്‍ കിഴക്കുവശത്ത് റോഡിലൂടെ ഗ്രൗണ്ടില്‍ പ്രവേശിക്കണമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments