കാഞ്ഞങ്ങാട്: ഗാന്ധി ജയന്തിയുടെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ഫയർ സ്റ്റേഷൻ ഓഫീസർ ആദർശ് ആദരിക്കപ്പെട്ടു.
ക്ലബ് പ്രസിഡന്റ് അഷ്റഫ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ഷൗക്കത്ത് അലി, ശറഫുദ്ദീൻ സി.എച്ച്, സോൺ ചെയർപേഴ്‌സൻ ഗോവിന്ദൻ നമ്പൂതിരി, നാസർ പി.എം., ബഷീർ കുശാൽ, അഷ്റഫ് കൊളവയൽ, മുനീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിന്റെ സുരക്ഷയ്ക്കായി ജീവിതം പണയം വെച്ച് പ്രവർത്തിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ സേവനങ്ങൾ സമൂഹത്തിന് വിലപ്പെട്ടതാണ് എന്ന് പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടി. ആദർശും അദ്ദേഹത്തിന്റെ സംഘവും ചെയ്യുന്ന സമർപ്പിതമായ പ്രവർത്തനങ്ങൾക്ക് ക്ലബ് നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.

0 Comments