ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ ഡയറക്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് കരാര്‍ പ്രഖ്യാപനം നടത്തിയത്. ഈ മാസം അവസാനത്തോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാനസര്‍വീസിന് തുടക്കമാവും.
ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ വിമാനസര്‍വീസ് ആരംഭിക്കുന്നതിനുള്ള സാങ്കേതിക തല ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒക്ടോബര്‍ 26 മുതല്‍ കൊത്തക്കത്തയില്‍ നിന്ന് ഗോങ്ഷൂവിലേക്ക് പ്രതിദിന സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇതിനു പിന്നാലെ ഡല്‍ഹിയില്‍ നിന്നും കമ്പനി ചൈനയിലേക്ക് സര്‍വീസ് തുടങ്ങും. നാലുവര്‍ഷം മുമ്പാണ് ഇരുരാജ്യങ്ങളിലേക്കുമുള്ള ഡയറക്ട് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
0 Comments