വോട്ടഭ്യർത്ഥിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം പോയ കോൺഗ്രസ് നേതാവിനെ നായ മാന്തി; ചികിത്സ തേടി

വോട്ടഭ്യർത്ഥിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം പോയ കോൺഗ്രസ് നേതാവിനെ നായ മാന്തി; ചികിത്സ തേടി



കാഞ്ഞങ്ങാട്: സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ട് പള്ളിക്കരയിലെ മാധവ (56) നെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായ മാന്തി. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പള്ളിക്കര പഞ്ചായത്തിലെ 23ാം വാർഡിലെ യു ഡി .എഫ് സ്ഥാനാർത്ഥി രാജേഷിന്റെ കൂടെ വോട്ടഭ്യർത്ഥിക്കാൻ എത്തിയതായിരുന്നു. മടങ്ങുന്നതിനിടയിലാണ് കെട്ടിയിട്ടിരുന്ന നായ മാന്തിയത്. നിലവിൽ പതിനാറാം വാർഡായ വെളുത്തോളിയിലെ യു.ഡി എഫ് സ്ഥാനാർത്ഥി കൂടിയാണ് മാധവൻ .

ഇദ്ദേഹം നേരത്തെ പഞ്ചായ അംഗം ആയിരിക്കുമ്പോൾ നായയുടെ ഉടമയും തനിച്ച് താമസിക്കുകയും ചെയ്യുന്ന വീട്ടമ്മലൈഫ് പദ്ധതി പ്രകാരം വീടിനു അപേക്ഷ നൽകിയിരുന്നുവത്രെ. എന്നാൽ വീട് അനുവദിച്ചിരുന്നില്ല.പിന്നീട് സി പി എം അംഗം പഞ്ചായത്തംഗമായതോടെ വീട്ടമ്മയുടെ അപേക്ഷ പരിഗണിച്ച് വീട് അനുവദിച്ചിരുന്നു.

Post a Comment

0 Comments