16 കാരനെ ലോഡ്ജില്‍ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കെതിരെ കേസ്

16 കാരനെ ലോഡ്ജില്‍ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കെതിരെ കേസ്



തളിപ്പറമ്പ്: 16 കാരനെ തളിപ്പറമ്പിലെ ലോഡ്ജില്‍ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്. ആലപ്പുഴ സ്വദേശിയായ വിനോദ്കുമാറിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. 2021ല്‍ ആണ് കേസിനാസ്പദമായ സംഭവം. കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ കുട്ടിയാണ് പീഡനത്തിനിരയായത്. ബസ് ഡ്രൈവറായ സുഹൃത്ത് മുഖേനയാണ് വിനോദ് കുമാര്‍ 16 കാരനെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലായി. ജോലിയാവശ്യാര്‍ത്ഥം തളിപ്പറമ്പിലേക്ക് വിനോദ്കുമാര്‍ എത്താറുണ്ട്. ചിറവക്കിലെ ഒരു ലോഡ്ജിലാണ് മുറിയെടുക്കാറുള്ളത്. ഈസമയത്ത് കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പത്തനംതിട്ടയിലെ വഞ്ചനാകേസില്‍ വിനോദ്കുമാര്‍ പ്രതിയാണ്. പീഡനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസാണ് ആദ്യം കേസെടുത്തത്. സംഭവം നടന്നത് തളിപ്പറമ്പിലായതിനാല്‍ കേസ് തളിപ്പറമ്പിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments