കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകൻ ഇ.വി. ജയകൃഷ്ണൻ്റെ പിതാവ് പി. നാരായണൻ നമ്പ്യാർ അന്തരിച്ചു

കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകൻ ഇ.വി. ജയകൃഷ്ണൻ്റെ പിതാവ് പി. നാരായണൻ നമ്പ്യാർ അന്തരിച്ചു




തളിപ്പറമ്പ് : ഇ.വി. ജയകൃഷ്ണൻ്റെ അച്ഛനും കിസാൻജനത മുൻ ജില്ലാ പ്രസിഡന്റും ആർജെഡി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്ത്  പി.നാരായണൻ നമ്പ്യാർ (88) അന്തരിച്ചു. 


പിഎസ്പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി,പിഎസ്പിയുടെയും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, കിസാൻ ജനത ജില്ലാ വൈസ് പ്രസിഡന്റ്  എന്നീ നിലകളിലും പ്രവർത്തിച്ചു. തളിപ്പറമ്പ് കെട്ടിട നിർമാണോപകരണ സംഘം സ്ഥാപക പ്രസിഡന്റും ടിടികെ ദേവസ്വത്തിൽ ദീർഘകാലം പാരമ്പര്യേതര ട്രസ്റ്റിയായിരുന്നു. കപാലിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ജനകീയ കമ്മിറ്റിയുടെ സ്ഥാപകരിലൊരാളായിരുന്നു. 


കർഷകർക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി  കിസാൻ ജനതയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് നിരാഹാര സമരം നടത്തി അറസ്റ്റു വരിച്ചു. പയ്യന്നൂരിൽ നിന്നു പാനൂരിലേക്ക് നടന്ന കാൽനട ജാഥയ്ക്കു നേതൃത്വം നൽകി. 


ഭാര്യമാർ: പരേതയായ ഇ.വി.ജാനകിയമ്മ, കല്ലറക്കൊട്ടാരത്തിൽ കമലാക്ഷിയമ്മ.

Post a Comment

0 Comments