മുന്‍ കാമുകന്‍ മറ്റൊരാളെ വിവാഹം കഴിച്ചത് അംഗീകരിക്കാന്‍ കഴിയാതെ, യുവതി വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി (HIV) കുത്തിവെപ്പ് നല്‍കി. ആന്ധ്രാപ്രദേശിലെ കര്‍ണൂലിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ യുവതിയെയും മറ്റ് മൂന്ന് പേരെയും ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
34 വയസ്സുകാരിയായ ബി. ബോയ വസുന്ധരയാണ് പ്രധാന പ്രതി. ഇവര്‍ക്ക് സഹായം നല്‍കിയ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് കൊങ്കെ ജ്യോതി (40), ജ്യോതിയുടെ രണ്ട് മക്കള്‍ എന്നിവരെയും പോലീസ് പിടികൂടി.
സംഭവം നടന്നത് ഇങ്ങനെ
കര്‍ണൂല്‍ സ്വദേശിയായ വസുന്ധരയും പരാതിക്കാരനായ ഡോക്ടറും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു ഡോക്ടറെ വിവാഹം കഴിച്ചതോടെ, അവരെ വേര്‍പെടുത്താനായാണ് വസുന്ധര ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.
ഗവേഷണ ആവശ്യത്തിനെന്ന വ്യാജേനയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികളില്‍ നിന്ന് വസുന്ധര എച്ച്.ഐ.വി ബാധിച്ച രക്തസാമ്പിളുകള്‍ ശേഖരിച്ചത്. ഇത് വീട്ടിലെ ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നത്.
ജനുവരി 9-ന് ഉച്ചയ്ക്ക് 2.30-ഓടെ ഇരയായ ഡോക്ടര്‍ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍, വിനായക് ഘട്ടിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ബോധപൂര്‍വ്വം അവരുടെ വാഹനത്തില്‍ ഇടിച്ചു. താഴെ വീണ ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന വസുന്ധര അവിടേക്ക് എത്തുകയും, അവരെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ രഹസ്യമായി എച്ച്.ഐ.വി ബാധിച്ച രക്തം കുത്തിവെക്കുകയുമായിരുന്നു. ഡോക്ടര്‍ ബഹളം വെച്ചതോടെ പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
ഡോക്ടറായ ഇര ഉടന്‍ തന്നെ ചികിത്സ തേടിയതിനാല്‍ നിലവില്‍ അപകടമില്ലെന്ന് പോലീസ് അറിയിച്ചു. എച്ച്.ഐ.വി വൈറസിന് ശരീരത്തിന് പുറത്തോ ഫ്രിഡ്ജിലോ ദിവസങ്ങളോളം ജീവനോടെ ഇരിക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എങ്കിലും ശരീരത്തിനുള്ളിലേക്ക് അന്യവസ്തു (Foreign particle) പ്രവേശിച്ചതിലുള്ള മുന്‍കരുതല്‍ ചികിത്സകള്‍ നല്‍കിയിട്ടുണ്ട്. മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിശോധന നടത്താന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ