ഉദുമ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് പുതുയുഗ യാത്രക്ക് ഇന്ന് രാവിലെ ഉദുമ മണ്ഡലത്തില്‍ വന്‍ സ്വീകരണം ലഭിച്ചു.
ഉച്ചക്ക് ശേഷം കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. വൈകിട്ട് ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ ജാഥയെ സ്വീകരിച്ചാനായിക്കും. വൈകിട്ട് മൂന്നിന് പയ്യന്നൂരിലാണ് കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം.
ഇന്നലെ വൈകിട്ട് കുമ്പളയില്‍ നിന്ന് ആരംഭിച്ച യാത്ര എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയാണ് ഉദ്ഘാടനം ചെയ്തത്. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെ ഒന്നടങ്കം കണ്ടതോടെ പ്രവര്‍ത്തകരില്‍ ആവേശം നിറഞ്ഞു.
തുടര്‍ന്ന് കാസര്‍കോട് മണ്ഡലത്തില്‍ ആദ്യ സ്വീകരണം ഏറ്റുവാങ്ങി.
ശബരിമല വിഷയം അടക്കം ഉയര്‍ത്തി പിടിച്ച് ഇടത് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കൊണ്ടായിരുന്നു നേതാക്കളുടെ പ്രസംഗം. ഇന്ന് രാവിലെ ഗസ്റ്റ് ഹൗസ് ഹാളില്‍ 'സംവദിക്കാം പുതുയുഗത്തിനായി' എന്ന പേരില്‍ പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് വിവിധ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
വ്യാപാരി, വ്യവസായി, സംഘടനാ പ്രതിനിധികള്‍, ബസ് ഉടമകള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി.എ മജീദ്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യു.ഡി.എഫ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ