അജാനൂർ ഗവ. മാപ്പിള എൽ.പി സ്കൂളിൽ മാർച്ച് 28 മുതൽ 31 വരെ നടക്കുന്ന 99 ആം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റൽ കാഞ്ഞങ്ങാടും, ലൈഫ് ഒഡിയോളജി ആൻ്റ് സ്പിച്ച് തെറാപ്പി സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ കാഴ്ച്ച കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ എസ്.എം. സി ചെയർമാൻ പി.എം. ഫൈസലിൻ്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ഖാലിദ് അറബിക്കാടത്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു.
പി ടി എ വൈസ് പ്രസിഡൻ്റ് ഷബിർ ഹസ്സൻ,സി.കെ.നാസർ, പി.കെ.കണ്ണൻ , ഫൈസൽ മാസ്റ്റർ, അഹല്യ ഹോസ്പിറ്റൽ അഡ്മിസ്റ്റർ അജയ്,ലൈഫ് ഒഡിയോളജി എം.ഡി. ഗലീഷ് അല്ലിക്കോട്ട് എന്നിവർ സംസാരിച്ചു.പി.ടി.എ. പ്രസിഡൻ്റ് ഷംസിർ ബി സ്വാഗതവും സീനിയർ അസിസ്റ്റന്റ് സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ