ശനിയാഴ്‌ച, മാർച്ച് 07, 2026


സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർധനവ്. 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ 853 രൂപയായിരുന്ന പാചകവാതക സിലിണ്ടർ വില ഇന്നു മുതൽ 913 രൂപയായി ഉയർന്നു.

പശ്ചിമേഷ്യയിലെ ഇറാൻ– യുഎസ് സംഘർഷം നീളുമെന്ന ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ക്രൂഡ് ഓയിൽ വില 11% വർദ്ധിച്ച് ബാരലിന് 89.62 ഡോളർ എന്ന നിലയിലെത്തി.

അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ