ശനിയാഴ്‌ച, മാർച്ച് 07, 2026


കാഞ്ഞങ്ങാട് റിയൽ ഹൈപ്പർമാർക്കറ്റിന്റെ രണ്ടാമത്തെ ഫ്‌ളോർ യായി റെഡിമെയ്ഡ്‌സ് കൗണ്ടർ പ്രവർത്തനം തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ എം.കെ.വിനോദ് ആദ്യവിൽപന നിർവഹിച്ചു. യായി മാനേജിങ് പാർട്ണർ വഖാസ്, റിയൽ ഹൈപ്പർമാർക്കറ്റ് മാനേജിങ് പാർട്ണർ സി.പി.ഫൈസൽ, പിആർഒ നാരായണൻ മൂത്തൽ, മാനേജർ ശ്രീജേഷ്, പ്രശാന്ത്, സതീശൻ  തുടങ്ങിയവർ സംബന്ധിച്ചു. ഏതുപ്രായത്തിലുള്ളവർക്കും ട്രെൻഡി ആയ തുണിത്തരങ്ങൾ 99 നും 999 നും ഇടയിൽ മാത്രം പണം മുടക്കി വാങ്ങാവും വിധമാണ് ഫ്‌ളോർ ക്രമീകരിച്ചിരിക്കുന്നത്. ചുരുങ്ങിയ ചെലവിൽ പരമാവധി പർച്ചേസ് എന്ന ഓഫറോടെ വിപുലമായ വസ്ത്രശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ