കാഞ്ഞങ്ങാട്: ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യ ഹസ്തവുമായി സെന്റെർ ചിത്താരിയിലെ പരേതനായ സിംഗപ്പൂർ കുഞ്ഞാമദിൻ്റെ മക്കൾ
പരിശുദ്ധ റംസാൻ മാസത്തിൽ ഡയാലിസിസ് സെന്ററിന്റെ ധനസമാഹരണ പദ്ധതിയിൽ പങ്കാളിയായി 100 ഡയാലിസിസ് ഏറ്റെടുത്ത് കൊണ്ടാണ് ഈ കുടുംബം മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത്
കഴിഞ്ഞ രണ്ട് വർഷവും ഇത് പോലെ 100 ഡയാലിസിസിനാവശ്യമായ ചിലവ് ഈ കുടുംബം ഏറ്റെടുത്തിരുന്നു സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദിൽ വെച്ച് നടന്ന ചടങ്ങിൽ ഫാമിലി മെമ്പർ റഫീഖ് പുതിയ വളപ്പ് സൗത്ത് ചിത്താരി ജമാഅത്ത് ഖത്തീബ് ഹാഫിസ് ജുനൈദ് അൽ ജലാലി ഉസ്താദിന് ചെക്ക് കൈമാറി
ചടങ്ങിൽ ഡയാലിസിസ് സെൻ്റർ അഡ്മിന സ്ട്രേറ്റർ ഷാഹിദ് പി വി ഡയാലിസിസ് സെൻ്റർ യുഎഇ പ്രധിനിധി റഷീദ് കുളിക്കാട് ജമാഅത്ത് സെക്രട്ടറി ദാവൂദ് കെയു ട്രഷറർ ഷറഫുദീൻ ബെസ്റ്റ് ഇന്ത്യ അബദുള്ള വളപ്പിൽ ബഷീർ മാട്ടുമ്മൽ ആസിഫ് മാട്ടുമ്മൽ എം കെ മുഹമ്മദ് കുഞ്ഞി ഷാനിദ് സി എം ഷിഹാബ് തായൽ റഹീം പിവി ഷഹനാദ് പി വി
എന്നിവർ പങ്കെടുത്തു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ