കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറത്ത് ‘എന്റെ നാട്’ വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ പരിപാടി ശ്രദ്ധേയമായി. മരക്കാപ്പ് പ്രദേശത്തെ ഏകദേശം 200ഓളം അംഗങ്ങൾ അടങ്ങിയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മരക്കാപ്പ് നാടിന്റെ സമഗ്ര വികസനത്തിനും സേവന പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്ന ഒരു കൂട്ടായ്മയായാണ് ‘എന്റെ നാട്’ വാട്ട്സപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചു വരുന്നത്. പൊതുപ്രവർത്തകനായ ശരത്ത് മരക്കാപ്പാണ് ഗ്രൂപ്പിന്റെ അഡ്മിൻ.
സിയാറത്തിങ്കര ജുമാ മസ്ജിദ് പ്രസിഡന്റ് അഷറഫ് അഷറഫി ഉദ്ഘാടനം ചെയ്തു. സിയാറത്തിങ്കര പള്ളി, മുകാംബിക ദേവിക്ഷേത്രം, ദണ്ഡൻ ദേവാലയം, വയൽക്കണ്ടി മുത്തപ്പൻ മടപ്പുര, അയ്യപ്പ ഭജന മഠം എന്നിവ മരക്കാപ്പ് നാടിന്റെ സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകങ്ങളാണെന്നും, മാനവ സൗഹൃദം നിലനിർത്തി പ്രവർത്തിക്കുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രവർത്തനം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
വാർഡ് കൗൺസിലർ സുമതി ടീച്ചർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ജീവകാരുണ്യ പ്രവർത്തകൻ സായിദാസ്, നഗരസഭ കൗൺസിലർമാരായ സീമ, ഗായത്രി, ഗ്രൂപ്പ് അംഗങ്ങളായ ഷാനിദ്, അക്ബർ അലി, അബ്ദുൾ കലാം, രതീഷ് ടി.വി, നിസ്സാം ഫലാഹ് എന്നിവർ സംസാരിച്ചു.
200-ൽ അധികം നാട്ടുകാർ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ