ചൊവ്വാഴ്ച, മാർച്ച് 10, 2026


തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവേ ലെവൽ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തി പ്രാദേശിക വ്ലോഗർമാരും യുവാക്കളും ചേർന്ന് പ്രതിഷേധ മീറ്റ് സംഘടിപ്പിച്ചു. പ്രദേശവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന തൃക്കരിപ്പൂർ-വെള്ളാപ്പ്‌ മേൽപ്പാലവും ബിരിച്ചേരി മേൽപ്പാലവും ഗതാഗത സൗകര്യത്തിനും സുരക്ഷയ്ക്കും അനിവാര്യമായ പദ്ധതികളാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


തൃക്കരിപ്പൂർലെവൽ ക്രോസിൽ ദിവസേന നീണ്ടുനിൽക്കുന്ന ഗേറ്റ് അടച്ചിടൽ കാരണം വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നത്. അടിയന്തര സാഹചര്യങ്ങളിലും ഈ തടസം വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.


പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോയിംഗ് വരെ തയ്യാറായിട്ടുണ്ടെന്ന വിവരങ്ങൾ ലഭ്യമായിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. മേൽപ്പാലം നിർമ്മാണം വൈകാതെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃക്കരിപ്പൂർ ലെവൽ ക്രോസിനടുത്ത് വ്ലോഗേഴ്സ് മീറ്റ് സംഘടിപ്പിച്ചത്.


സോഷ്യൽ മീഡിയ വഴിയും പൊതുസമൂഹത്തിലൂടെയും ഈ വിഷയത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മീറ്റിന് അഡ്വ. നിസാം ഫലാഹ് അധ്യക്ഷത വഹിച്ചു. ഫായിസ് ബീരിച്ചേരി (വാർഡ് മെമ്പർ) യോഗം ഉദ്ഘാടനം ചെയ്തു.

സി. സലാം, മുഫീദ, ഷഹാബിൻ, ജുമൈല, ഫവാസ്, ഡോ. കെ.എം മുഹമ്മദ് നബീൽ, ഷംഷാദ് എ.ജി.സി, ഫാസ്, ഷഹ്റാൻ, സി സലാം , അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.


മേൽപ്പാലം നിർമ്മാണം വൈകാതെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ