ചിത്താരി: പാവപ്പെട്ട വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്ററിനായുള്ള മസ്ജിദ് കലക്ഷൻ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദിൽ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഖത്തീബ് ഹാഫിസ് ജുനൈദ് അൽ ജലാലി ഉസ്താദ് വളപ്പിൽ കുഞ്ഞബ്ദുള്ളയിൽ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് ഹബീബ് കുളിക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദാവൂദ് കെ.യു., ട്രഷറർ ഷറഫു ബെസ്റ്റ് ഇന്ത്യ, വൈ പ്രസിഡന്റുമാരായ അബ്ദുൽ ഖാദർ സി.കെ., മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഹാറൂൺ ചിത്താരി, ബഷീർ മാട്ടുമ്മൽ, ഷാഫി ചിത്താരി, ഷംസു കല്ലായി, നിസാർ മൗലവി, മുഹമ്മദ് കുഞ്ഞി മൗലവി, ഇഖ്ബാൽ കുളിക്കാട്, ബക്കർ ഖാജ എന്നിവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ