ചൊവ്വാഴ്ച, മാർച്ച് 17, 2026


കാഞ്ഞങ്ങാട് : പാവപ്പെട്ട വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സേവനം നൽകി വരുന്ന ചിത്താരി ഡയാലിസിസ് സെൻ്ററിലെ രോഗികൾക്ക് കാരുണ്യഹസ്തവുമായി ചിത്താരിയിലെ ബടക്കൻ ഫാമിലി.


പരിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് ഡയാലിസിസ് സെൻ്ററിന്റെ ധനസമാഹരണ പദ്ധതിയിൽ പങ്കാളികളായി 100 ഡയാലിസിസിനാവശ്യമായ മുഴുവൻ ചിലവും ഏറ്റെടുത്താണ് ബടക്കൻ ഫാമിലി മാതൃകാപരമായ ഈ കാരുണ്യ പ്രവർത്തനം നടത്തിയത്.


ചിത്താരി ഡയാലിസിസ് സെൻ്ററിന്റെ തുടക്കത്തിൽ തന്നെ സെൻ്ററിന് ആവശ്യമായ യു.പി.എസ് സംവിധാനം നൽകുകയും കഴിഞ്ഞ വർഷങ്ങളിലായി നിരവധി രോഗികളുടെ ഡയാലിസിസിനുള്ള ചെലവ് ഏറ്റെടുക്കുകയും ചെയ്ത ബടക്കൻ ഫാമിലി ഈ റംസാനിലും സഹായഹസ്തം നീട്ടിയിരിക്കുകയാണ്.


സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ ബടക്കൻ ഫാമിലി അംഗമായ അബ്ദുള്ള ബടക്കൽ ഡയാലിസിസ് സെൻ്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പുതിയവളപ്പിലിന്  ചെക്ക് കൈമാറി. ചടങ്ങിൽ ഡയാലിസിസ് സെൻ്റർ യു.എ.ഇ പ്രതിനിധി റഷീദ് കുളിക്കാട്, ബടക്കൻ ഫാമിലി അംഗങ്ങളായ ഷാഫി പി ബി, ഉസ്മാൻ പി ബി, റാഷിദ് പി ബി, നിസാർ പി ബി, സിദ്ധീഖ് പി ബി, ഗുൽസാർ പി ബി, ഷബീർ പി ബി, ഹയാൻ പി ബി, നുഹ്മാൻപി ബി, ജുബൈർ പി ബി  എന്നിവർ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ