തിങ്കളാഴ്‌ച, മാർച്ച് 16, 2026



ചിത്താരി: പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യ ഹസ്തമായി സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റി 150 ഡയാലിസിസിനാവശ്യമായ ചെലവ് ഏറ്റെടുത്തു.


പരിശുദ്ധ റംസാൻ മാസത്തിലെ ധനസമാഹരണ പദ്ധതിയുടെ ഭാഗമായി 150 ഡയാലിസിസിന്റെ ചിലവ് ഏറ്റെടുത്തുകൊണ്ടാണ് കുവൈത്ത് കമ്മിറ്റി മാതൃകാപരമായ ഈ കാരുണ്യ പ്രവർത്തനം നടത്തിയത്.


ചിത്താരിയിൽ നടന്ന ചടങ്ങിൽ കുവൈത്ത് കമ്മിറ്റി അംഗം ഷംസുദ്ധീൻ കല്ലായി സൗത്ത് ചിത്താരി ജമാഅത്ത് ഖത്തീബ് ഹാഫിസ് ജുനൈദ് അൽ ജലാലി ഉസ്താദിന് ചെക്ക് കൈമാറി.


ചടങ്ങിൽ ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പി.വി, യുഎഇ പ്രതിനിധി റഷീദ് കുളിക്കാട്, അബ്ദുള്ള മാട്ടുമ്മൽ, മുർഷി ചിത്താരി എന്നിവർ പങ്കെടുത്തു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ