അജാനൂർ: ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രവാസി ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് നടത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് പ്രവാസി ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സലാം പാലക്കി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മണ്ഡലം പ്രസിഡന്റുമായ ബഷീർ വെള്ളിക്കോത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു
പ്രവാസി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. എച്ച്. അയ്യൂബ് സ്വാഗതം പറഞ്ഞു
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞാമിനക്ക് ഫണ്ട് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു
പഞ്ചായത്തിലെ അർഹരായ 25ഓളം പ്രവർത്തകർക്കാണ് പ്രവാസി ലീഗ് കാരുണ്യ സ്പർശം കൈമാറിയത്. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി.ഉമർ മുഖ്യപ്രഭാഷണം നടത്തി ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് സുലൈമാൻ
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി, സെക്രട്ടറി പി. എം. ഫാറൂഖ്,ദേശീയ കൗൺസിലർ എ.ഹമീദ് ഹാജി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, ട്രഷറർ കെ. എം.മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കപ്പണക്കാൽ,സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,സി. എച്ച്. ഹംസ,സ്വതന്ത്ര കർഷക സംഘം ജില്ലാ സെക്രട്ടറി പി. അബൂബക്കർ ഹാജി,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ, അജാനൂർ പി.ടി.എച്ച്. ചെയർമാൻ കെ.കെ. അബ്ദുള്ള ഹാജി, അന്ത്മായി ചിത്താരി,കരീം കൊളവയൽ, സി എച്ച്. സുലൈമാൻ, സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, കരീം മൈത്രി, ലീഗ് മജീദ്, എൻ വി നാസർ, സി.പി. സുബൈർ,വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞാമിന, ജനറൽ സെക്രട്ടറി ഹാജറാ സലാം, സ്വതന്ത്ര കർഷക സംഘം വനിതാ വിങ് ജില്ലാ പ്രസിഡന്റ് പി.എം. ഫാത്തിമ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ