കാസറഗോഡ്: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 224 S 2025-26 വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായി പബ്ലിക് റിലേഷൻസ് പ്രോഗ്രാം അവാർഡ് അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കാസറഗോഡ് പ്രസിഡണ്ടും ഡിസ്ട്രിക്ട് ചെയർമാനുമായ സമീർ ആമസോണിക്സിന് ലഭിച്ചു.
തലശ്ശേരിയിലെ ലയൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് കൺവൻഷനിൽ, ഡിസ്ട്രിക്ട് ഗവർണർ സുരേഷ് ബാബുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
അലയൻസ് ക്ലബ്ബ് കാസറഗോഡ് സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് ബായിക്കര ചടങ്ങിൽ ക്ഷണിതാവായി പങ്കെടുത്തു.
കഴിഞ്ഞ നാല് വർഷമായി കാസറഗോഡിലും സമീപ പ്രദേശങ്ങളിലും ക്ലബ് നടത്തി വരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഈ പുരസ്കാരം. ക്ലബ്ബിലെ ഓരോ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെയും പിന്തുണയുടെയും ഫലമാണ് ഈ നേട്ടമെന്ന് പ്രസിഡന്റ് സമീർ ആമസോണിക്സ് പ്രതികരിച്ചു.
മുൻപും പല തവണ കാസറഗോഡ് ക്ലബ്ബിന് ഡിസ്ട്രിക്ട് തലത്തിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ