വെള്ളിയാഴ്‌ച, മാർച്ച് 27, 2026


ന്യൂഡല്‍ഹി: മൊബൈല്‍ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് 28 ദിവസത്തെ റീചാര്‍ജ് പദ്ധതികള്‍ക്ക് പകരം 30 ദിവസത്തെ വാലിഡിറ്റി പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി. നിലവിലുള്ള 28 ദിവസത്തെ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.  ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ നടപടി വന്നതായി എംപി കൊടിക്കുന്നില്‍ സുരേഷ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയും 28 ദിവസത്തെ പ്ലാനുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്ലാനുകള്‍ ഉപഭോക്താക്കളെ വര്‍ഷത്തില്‍ കൂടുതല്‍ തവണ റീചാര്‍ജ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും അതിലൂടെ മൊത്തം ചെലവ് വര്‍ധിപ്പിക്കുകയുനെണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ 30 ദിവസത്തെ വാലിഡിറ്റി പ്ലാനുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ടെലികോം സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, പ്ലാനുകളുടെ നിരക്കും മറ്റു നിബന്ധനകളും തീരുമാനിക്കുന്നതില്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ