വെള്ളിയാഴ്‌ച, മാർച്ച് 27, 2026


പാചകവാതക ലഭ്യതക്കുറവ് രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങി ഇതരസംസ്ഥാന തൊഴിലാളികള്‍. സംസ്ഥാനത്തെ പകുതിയിലേറെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടിയതിനാലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. പാചകവാതക ക്ഷാമം പരിഹരിച്ചാലും ജോലി ചെയ്യാന്‍ ആളില്ലാത്തത് പ്രതിസന്ധി തീര്‍ക്കുകയാണ്.  കേരളത്തില്‍ നിലവില്‍ 60,000 റെസ്റ്റോറന്റുകളും 20,000 താമസ സൗകര്യമുള്ള ഹോട്ടലുകളുമാണുള്ളത്. ആസൂത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലയില്‍ ഏകദേശം മൂന്നരലക്ഷമാണ് മൊത്തം തൊഴിലാളികള്‍. ഇവരില്‍ 1.70 ലക്ഷമാണ് ഇതരസംസ്ഥാനത്തൊഴിലാളികള്‍. ഇവരില്‍ ഭൂരിപക്ഷവും പശ്ചിമബംഗാള്‍, ആസാം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.  സധാരണ ഹോട്ടലുകളും തട്ടുകടകളും കൂടി ചേര്‍ത്താല്‍ ഒന്നേക്കാല്‍ ലക്ഷത്തോളം ഭക്ഷണശാലകളാണുള്ളത്. ഇതില്‍ പകുതിയും ഇപ്പോള്‍ പൂട്ടിയ നിലയിലാണ്. എല്‍പിജി ക്ഷാമത്തിന്റെ ഫലമായി കേരളത്തിലെ ടൂറിസം മേഖല പൂര്‍ണമായി നിലച്ചെന്ന് കേരള ടൂറിസം ഡെവലപ്പ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ