ശനിയാഴ്‌ച, ഏപ്രിൽ 04, 2026


കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. 2.8 കിലോ എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു. മുക്കം, പൂളപ്പൊയില്‍, പുല്ലമ്പാടി പറമ്പില്‍ പി മുഹമ്മദ് ഹനീഫ (36), കോഴിക്കോട്, ബേപ്പൂരിലെ റെയ്ഹാനത്ത് (45) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോഴിക്കോട്,റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി. ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്പി പി. വിനോദ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് ടീം എസ്‌ഐമാരായ വിനീത് വിജയന്‍, രാജീവ് ബാബു, കെ ശ്രീരാഗ്, മനോജ് രാമത്ത് തുടങ്ങിയവരടങ്ങിയ ടീമാണ് മയക്കുമരുന്നു വേട്ട നടത്തിയത്.

എംഡിഎംഎയുമായി മുഹമ്മദ് ഹനീഫയെ ആണ് ആദ്യം അറസ്റ്റു ചെയ്തത്. ഇയാളെ മുക്കം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് മുത്താലത്തെ വാടകവീട്ടില്‍ കൂടുതല്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. പ്രസ്തുത വീട്ടില്‍ പൊലീസ് എത്തുന്ന സമയത്ത് റെയ്ഹാനത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പരിശോധനയില്‍ 2.286 കിലോഗ്രാം എംഡിഎംഎയും നോട്ടെണ്ണുന്നതിനുള്ള മെഷീനും പാക്കിംഗിനുള്ള കവറുകളും കണ്ടെടുക്കുകയായിരുന്നു. പ്രസ്തുത വീട് ആറു മാസം മുമ്പാണ് ഹനീഫ വാടകക്ക് എടുത്തത്. നേരത്തെ ഒഡീഷയില്‍ നിന്നു കന്നുകാലികളെ ആന്ധ്രയിലെത്തിച്ചു വില്‍പ്പന നടത്തി വരികയായിരുന്നു ഹനീഫ. ഇതിനിടയിലാണ് ലഹരി ഇടപാടിലേക്ക് തിരിഞ്ഞത്. തുച്ഛമായ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇയാള്‍ റെയ്ഹാനത്തിനെ കൂടെ കൂട്ടിയതെന്നു പൊലീസ് പറഞ്ഞു. കാസർകോട് ജില്ലയിലെ പുല്ലൂർ – പെരിയ കേളോത്ത് സ്വദേശിയാണ് ടി. ഉത്തംദാസ്.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ