കാസര്‍കോട്: കാഞ്ഞങ്ങാട് , വെള്ളിക്കോത്ത് സ്വദേശിനി യുകെയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു. വെള്ളിക്കോത്ത്, കാരക്കുഴിയിലെ റിട്ട. സൈനികന്‍ രാജഗോപാലിന്റെ മകള്‍ കീര്‍ത്തി രാജഗോപാല്‍ (25) ആണ് മരിച്ചത്. യുകെയില്‍ ആരോഗ്യരംഗത്ത് ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം യുകെയില്‍ കയാക്കിംഗ് നടത്തുന്നതിനിടയില്‍ നദിയിലേക്ക് വീണു മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് റീനയാണ് മാതാവ്. സഹോദരന്‍: വിനായക്. ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റിട്ട. അധ്യാപിക ചന്ദ്രാവതിയുടെ കൊച്ചു മകളാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ