അമ്പലത്തറ:ഉത്തര കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ, പ്രസിദ്ധവും മത മൈത്രീയുടെ പ്രതീകവുമായ പാറപള്ളി മഖാം ഉറൂസ്നാളെഏപ്രിൽ15 മുതല്‍20വരെ വിവിധ പരിപാടികളോടെ നടക്കുമെന്നുംഉറൂസിന് എത്തിച്ചേരുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുങ്ങി കഴിഞ്ഞതായും ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
15ന് നാളെ വൈകീട്ട് 4.30ന് മഖാം പ്രാർത്ഥനയ്ക്ക്ഉസ്താദ് മുനീർ ഫൈസി ഇർഫാനി നേത്രത്വം നൽകും. തുടർന്ന്ഉറൂസ് നഗരിയിൽ ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി കാലിച്ചാംപാറ പതാക ഉയര്‍ത്തുന്നതോടെതുടക്കമാവും. തുടർന്ന് ഖത്തം ദുആ ജ്‌ലിസ് നടക്കും സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ നേതൃത്വം നൽകും
രാത്രി 8.30ന് ഡോ.കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് രാവ് നടക്കും. 16ന് വ്യാഴം വൈകീട്ട് 7-.30ന് ഉദ്ഘാടന സമ്മേളനം. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മത പ്രഭാഷണം നടത്തും. 17ന് വൈകീട്ട് 7ന് നടക്കുന്ന മജ്‌ലിസുന്നൂറിന് സയ്യിദ് മഹമൂദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. തുടര്‍ന്ന് രാത്രി ഒമ്പത് മണിക്ക് മുഹമ്മദ് അനസ് ബാഖവി കൊല്ലം മത പ്രഭാഷണം നടത്തും.18ന് ശനി വൈകീട്ട് 7 -.30ന് നടക്കുന്ന മദനീയം സദസിന് അബ്ദുല്‍ ലത്തീഫ് സഖാഫി പാറപള്ളി നേതൃത്വം നല്‍കും. മുസ്തഫ ഹുദവി ആക്കോട് മത പ്രഭാഷണം നടത്തും.19ന് ഞായര്‍ വൈകീട്ട് നാലു മണി മുതല്‍ വിവിധ ടീമുകളുടെ മെഗാ ദഫ് പ്രദര്‍ശനം നടക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്താനപുരം മുഖ്യ പ്രഭാഷണം നടത്തും. 20ന് തിങ്കള്‍ ഉച്ചക്ക് 2.30ന് മൗലീദ് പാരായണവും കൂട്ടു പ്രാര്‍ഥനയും നടക്കും. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. വൈകുന്നേരം നാലു മണിക്ക് അന്നദാനവും നടക്കും. പത്ര സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് കെ അബൂബക്കര്‍ മാസ്റ്റര്‍, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി കാലിച്ചാംപാറ, ജന.കണ്‍വീനര്‍ കെ.എം അബ്ദുള്‍ റഹ്മാന്‍ പാറപ്പള്ളി, ട്രഷറര്‍ സാലിഹ് വൈറ്റ് ഹൗസ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ എ ഉമ്മര്‍ പാറപ്പള്ളി, കണ്‍വീനര്‍ കെ ഹമീദ് കാലിച്ചാംപാറ, മീഡിയ വൈസ് ചെയര്‍മാന്‍ റഹ്മാന്‍ അമ്പലത്തറ, ഉറൂസ് ആഘോഷ കമ്മിറ്റി ജോ.കണ്‍വീനര്‍ എം.കെ ഹ സൈനാര്‍ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ