കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ദര്‍സ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ സിആർപിഎഫ് ജവാൻ അറസ്റ്റില്‍.ചെറുവണ്ണൂർ സ്വദേശി സന്തോഷ് ചെറാത്ത് ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി പഴയ മഠത്തില്‍ സുരേഷ് ഒളിവിലാണ്. ചുമരെഴുതാന്‍ പോയ ദർസ് വിദ്യാർഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേർന്ന് മർദിച്ചത്. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട്ടുകാരോട് അനുമതി വാങ്ങിയാണ് ചുമരെഴുതാന്‍ പോയതെന്നും എന്നാല്‍ ചുമരെഴുതിക്കൊണ്ടിക്കുന്ന സമയത്ത് ഇവരെത്തി അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് മർദിച്ചതായും വിദ്യാർഥികള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ദർസിലെ അധ്യാപകർ എത്തി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസ് എടുത്തില്ല എന്ന ആക്ഷേപവും ഉയർന്നിരുന്നു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ