തിങ്കളാഴ്‌ച, ഏപ്രിൽ 20, 2026


ബേക്കല്‍: ബേക്കല്‍ സ്വദേശിനിയായ നഴ്സിനെ കാണാതായി. തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിന് സമീപത്ത് താമസിക്കുന്ന ശങ്കറിന്റെ മകള്‍ ശ്രുതിയെ(29)യാണ് കാണാതായത്. കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ നഴ്‌സായ യുവതിയെ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. സഹോദരി നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബേക്കല്‍ സ്വദേശികളായ ശ്രുതിയും കുടുംബവും അടുത്തിടെയാണ് തച്ചങ്ങാട്ട് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചത്. വീടിന്റെ പ്രവേശന ചടങ്ങ് വിഷുദിനത്തില്‍ നടന്നിരുന്നു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ