ഉദുമ: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി കീഴൂരില്‍ ക്ലബ്ബിന് നേരെ അക്രമണം. അതിഞ്ഞാലില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലുണ്ടായ സംഘര്‍ഷത്തില്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ഇടപെട്ടില്ലെന്നാരോപിച്ചാണ് അക്രമം നടത്തിയത്. ക്ലബ്ബിനകത്തെ ഉപകരണങ്ങളും ട്രോഫികളും അടിച്ചുതകര്‍ത്തു. അഞ്ചുപേര്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. കീഴൂരിലെ ഒഫന്‍സ് ക്ലബ്ബിന് നേരെയാണ് കഴിഞ്ഞദിവസം അക്രമണമുണ്ടായത്.
ക്ലബ്ബിനകത്തെ കാരംസ് ബോര്‍ഡ്, സ്റ്റാന്‍ഡ്, ട്രോഫികള്‍ എന്നിവ ഉള്‍പ്പെടെ തകര്‍ത്തതില്‍ 50,000 രൂപയുടെ നഷ്ടം സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ട് ക്ലബ്ബ് സെക്രട്ടറി എ. മുനീറിന്റെ പരാതിയില്‍ കീഴൂരിലെ ഇസ്മായില്‍(24), സുഹൈല്‍(24), സാദിഖ്(28), സിനാന്‍(24), ഖാദര്‍(24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ