ചൊവ്വാഴ്ച, മേയ് 19, 2026


കാഞ്ഞങ്ങാട്: മൻസൂർ ഹോസ്പിറ്റലിൽ രോഗികളുടെ സൗകര്യാർത്ഥം വിപുലമായ സംവിധാനങ്ങളോടെ സ്യുട്ട് റൂം സൗകര്യം ആരംഭിച്ചു. ചെയർമാൻ സി. കുഞ്ഞാമദ് പാലക്കി ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർമാരായ ഷംസുദീൻ പാലക്കി, സഹൽ സി.കെ, ഖാലിദ് സി. പാലക്കി, മൻസൂർ എന്നിവരും ഹോസ്പിറ്റലിലെ ജീവനക്കാർ, രോഗികളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.


ആധുനിക സൗകര്യങ്ങളോട് കൂടിയ സ്യുട്ട് റൂം പ്രസവം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് അഡ്മിറ്റ് ആവുന്ന രോഗികൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ