കാഞ്ഞങ്ങാട്: പ്രദേശത്തെ വിവിധ മഹല്ലുകളിലെ ഇമാമുമാര്‍ക്കും ഉസ്താദുമാര്‍ക്കും ആറങ്ങാടി അര്‍റഹ്മ സെന്റര്‍ ഒരുക്കിയ പെരുന്നാള്‍ പുതു വസ്ത്രം വളരെ ചെറിയ പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിള് ഷെമീമിന് കൈമാറി പ്രഗത്ഭ വാഗ്മീകിയും പ്രമുഖ പണ്ഢിതനുമായ അബ്ദുല്‍ അസീസ് അഷ്‌റഫി ഉദ്ഘാടനം ചെയ്തു.
അര്‍റഹ്മ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി ചടങ്ങില്‍ അധ്യക്ഷനായി. ലോക മുസ്‌ലീങ്ങള്‍ ഹജിന്റെ പുണ്യ കര്‍മ്മത്തില്‍ പ്രവേശിച്ച ദിവസം, അറിവും അവഗാഹവുമുള്ള പുതു തലമുറയുടെ സൃഷ്ടിപ്പിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഉസ്താദുമാരെ ചേര്‍ത്ത് പിടിക്കാന്‍ ജില്ലയിലെ തന്നെ ഏറ്റവും പ്രബലമായ ജീവകാരുണ്യ സംഘടന അര്‍റഹ്മ സെന്റര്‍ തീരുമാനിച്ചത് തുല്യതയില്ലാത്ത കാരുണ്യ പ്രവര്‍ത്തനമാണെന്നും അബ്ദുല്‍ അസീസ് അഷ്‌റഫി അഭിപ്രായപ്പെട്ടു.
ആറങ്ങാടി ടൗണ്‍ ഇമാം ഹാഫിള് ഷെഫീഖ് റഹ്മാനി, കൂളിയങ്കാല്‍ ഇമാം ബഷീര്‍ മുസ്‌ലിയാര്‍ , തോയമ്മല്‍ ഇമാം മുഹമ്മദ് അബ്ദുല്ല ഹുദവി, പടിഞ്ഞാര്‍ ഇമാം അബ്ദുള്‍ സലാം സഅദി, അരയി ഇമാം മുഹമ്മദ് നാഇഫ് അസ്‌നവി, അര്‍റഹ്മ സെന്റര്‍ വൈസ് ചെയര്‍മാന്‍ മുത്തലീബ് കൂളിയങ്കാല്‍, ഇകെ മജീദ് ഖത്തര്‍, റഫീഖ് നിലാങ്കര എന്നിവര്‍ സംസാരിച്ചു.
ആറങ്ങാടി ജമാഅത്ത് പ്രസിഡണ്ട് എം കെ റഷീദ് ഹാജി, കൂളിയങ്കാല്‍ ജമാഅത്ത് ട്രഷറര്‍ ടി ഖാദര്‍ ഹാജി, കൊവ്വല്‍പ്പള്ളി ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം സി അബ്ദുല്ല ഹാജി, അരയി ജമാഅത്ത് സെക്രട്ടറി ജലീല്‍ കാര്‍ത്തിക, പടിഞ്ഞാര്‍ ജമാഅത്ത് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം പിവിഎം കുട്ടി ഹാജി, അലങ്കാര്‍ അബൂബക്കര്‍ ഹാജി, ഹൈദര്‍ ഹാജി കൊവ്വല്‍പ്പള്ളി എന്നിവര്‍ പുതുവസ്ത്രങ്ങള്‍ കൈമാറി. കണ്‍വീനര്‍ അഷ്‌റഫ് കോട്ടക്കുന്ന് സ്വാഗതവും, ഇബ്രാഹിം പള്ളിക്കര നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ