വെള്ളിയാഴ്‌ച, ജൂൺ 05, 2026


തിരുവനന്തപുരം: നാളെയും മറ്റന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ ശക്തമാകും.


നാളെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും.


മറ്റന്നാൾ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കാസർകോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ബാക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണ് ഉള്ളത്. വ്യാപക നാശ നഷ്ടത്തിന് സാധ്യത. അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.


അതേസമയം വയനാട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രത നിർദേശം. ആറ്, ഏഴ് തീയതികളിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ പാടില്ല. റിസോർട്ട് ഹോംസ്റ്റേ, സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും ഗ്രാമ പഞ്ചായത്തിൻ്റെ ഉത്തരവ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ