വെള്ളിയാഴ്‌ച, ജൂൺ 05, 2026



കാഞ്ഞങ്ങാട്: കാലവര്‍ഷം ആരംഭിച്ച്, ശക്തമായതിനെ പിന്നാലെ കാഞ്ഞങ്ങാട്ട് സ്‌കൂളിന്റെ കൂറ്റൻ മതില്‍ തകര്‍ന്നു വീണു. യു ബി എം സി സ്‌കൂളിന്റെ മതിലാണ് ഇടിഞ്ഞു വീണത്.

ഇന്ന് (വെള്ളി) ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് കൂറ്റന്‍ മതില്‍ ഇടിഞ്ഞു വീണത്. അപകട സമയത്ത് കുട്ടികളെല്ലാം ക്ലാസ് മുറികളില്‍ ആയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

30 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ ഉയരത്തിലും ചെങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ചു നിര്‍മ്മിച്ച മതിലാണ് തകര്‍ന്നത്. റോഡിലേയ്ക്കാണ് മതില്‍ ഇടിഞ്ഞു വീണത്. ഈ സമയത്ത് റോഡില്‍ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതും ആളപായം ഒഴിവാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ