ശനിയാഴ്‌ച, ജൂൺ 27, 2026


ഉപ്പള: ദേശീയ പാതയിൽ സര്‍വ്വീസ് റോഡരുകില്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ച് മുന്നോട്ട് നീങ്ങിയ ലോറി ഡ്രൈനേജിനായി എടുത്ത കുഴിയിലേയ്ക്ക് മൂക്കുകുത്തി വീണു. വെള്ളിയാഴ്ച രാത്രി ഉപ്പള, ഭഗവതി ഗേറ്റിനു സമീപത്താണ് അപകടം. മംഗ്‌ളൂരു ഭാഗത്തു നിന്നു ഉപ്പളയിലേക്ക് വരികയായിരുന്നു ലോറി. ഉപ്പള ഗേറ്റില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ഡ്രൈനേജില്‍ കൂടി ഒഴികിപ്പോകുന്ന വെള്ളത്തിന്റെ അളവ് കുറയുകയും സ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുകയും ചെയ്തതോടെയാണ് പുതിയതൊന്നു കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം സ്ഥലത്ത് കുഴിയെടുക്കുകയും റോഡ് അടച്ചിട്ടിരിക്കുന്നുവെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെ വന്നതിനെ തുടര്‍ന്നാണ് ലോറി അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ