വെള്ളിയാഴ്‌ച, ജൂലൈ 03, 2026


ബേക്കൽ: ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. പള്ളിക്കര പഞ്ചായത്ത് പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

ആദ്യം ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. തുടർന്ന് ഇയാളുടെ സുഹൃത്ത് ഉൾപ്പെടെയുള്ള മറ്റ് നാല് പേർ കൂടിയും പെൺകുട്ടിയെ വിവിധ സമയങ്ങളിൽ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. തുടർന്ന് സി.ഡബ്ല്യു.സി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി ബേക്കൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ