ചൊവ്വാഴ്ച, ജൂലൈ 14, 2026


കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഒളിവില്‍ കഴിയുന്ന നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത്.

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും ആരോഗ്യ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് നിഹാദ് ഹാജരായിരുന്നില്ല. നിഹാദിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പോലീസ് പറയുന്നത്.  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷം മാത്രമായിരിക്കും അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങുക. പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിഹാദിന്‍റെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തിരുന്നു.  സുഹൃത്തുക്കളുടെ നഗ്ന വീഡിയോ പോസ്റ്റ് ചെയ്തതുവെന്നാണ് കേസ്. നിഹാദിന്‍റെ കൂട്ടാളികളായ മമ്മു, ഷമീര്‍ എന്നിവര്‍ ഇയാള്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കിയ വീഡിയോയിലാണ് നഗ്ന ദൃശ്യങ്ങള്‍ കാണിച്ചത്.  ആലുവ റൂറല്‍ സൈബര്‍ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. നിഹാദിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പോലീസ് നടപടി. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ നേരത്തെ നിഹാദിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ