കാഞ്ഞങ്ങാട്: ജുമാ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആറങ്ങാടി കൂളിയങ്കാൽ എ.യു.പി. സ്കൂളിന് സമീപം താമസിക്കുന്ന അബ്ദുൾ അസീസ് (62) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ കൂളിയങ്കാൽ പള്ളിയിൽ ജുമാ നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ അബ്ദുൾ അസീസിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വൈകിട്ട് 3 മണിയോടെ മരണത്തിന് കീഴടങ്ങി.
ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹം കുറച്ചുകാലമായി നാട്ടിൽ സ്ഥിരതാമസമായിരുന്നു.
ഭാര്യ: ആമിന.
മക്കൾ: റിബാന, ശബാന, അനസ്.
മരുമക്കൾ: സലിം (കുവൈത്ത്), ഷെരീഫ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ