ചൊവ്വാഴ്ച, ജൂലൈ 07, 2026


കാസർകോട്: സ്നാപ്പ്‌ചാറ്റിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.


മുഹമ്മദ് അൻസാർ (23) എന്ന യുവാവിനെയാണ് കാസർകോട് വനിതാ സെൽ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെയാണ് പ്രതി സ്നാപ്പ്‌ചാറ്റിലൂടെ പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.


പരിചയത്തിന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാസർകോട് വനിതാ സെൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ